Video
Consultation
عربى
Video
Consultation
Book An
Appointment
Accident & Emergency
99616 30000
Help Desk
99616 40000
Robotic
Surgery
Patients Login Portal
കൊവിഡ് ചികിത്സയ്ക്ക് ആന്റിബോഡി കോക്ക്ടെയിൽ- കൂടുതൽ അറിയാം
അടുത്തിടെയായി കൊവിഡ് സംബന്ധമായ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വിഷയമാണ് ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുൾപ്പെടെ കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. യുഎസിലും യൂറോപ്പിലും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന് അടുത്തിടെയാണ് ഇന്ത്യയിൽ അനുമതി നൽകിയത്.
എന്താണ് ആന്റിബോഡി കോക്ക്ടെയിൽ?
കൊവിഡ് ബാധിതരിൽ രോഗബാധയുടെ തീവ്രത കുറയ്ക്കാൻ ഉപയോഗിക്കുന്ന ചികിത്സയിൽ അതിനൂതനമായ ചികിത്സാരീതിയാണ് ആന്റിബോഡി കോക്ക്ടെയിൽ. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് ആന്റിബോഡി കോക്ക്ടെയിൽ എന്നറിയപ്പെടുന്ന ഈ മരുന്ന്.
ആന്റിബോഡി കോക്ക്ടെയിൽ പ്രവർത്തിക്കുന്നത് എങ്ങനെ?
രണ്ട് മോണോക്ലോണല് ആന്റിബോഡികളുടെ ഒരു മിശ്രിതമാണ് ഈ മരുന്ന്. ഒറ്റ കുത്തിവയ്പ്പ് മാത്രം ആവശ്യമായ ഈ മരുന്ന് അണുബാധയെ ചെറുക്കാന് ശരീരം സൃഷ്ടിക്കുന്ന സ്വാഭാവിക ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നു. വൈറസ് ബാധിതരിൽ പ്രാരംഭഘട്ടത്തിൽ തന്നെ മിശ്രിതം കുത്തിവെയ്ക്കുന്നതോടെ വൈറസ് കോശങ്ങളിൽ പ്രവേശിക്കുന്നത് തടയാനാകും. ആന്റിബോഡി മിശ്രിതം കൊവിഡിന്റെ ബി.1.617 വൈറസ് വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്ന് ആദ്യഘട്ട പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഈ മരുന്ന് ആർക്കൊക്കെ ഉപയോഗിക്കാം?
മിതമായ രോഗലക്ഷണങ്ങൾ ഉള്ളവരിലാണ് ഈ മരുന്ന് ഫലപ്രദം. കൊവിഡ് ബാധിച്ചു ആദ്യ മൂന്ന് ദിവസങ്ങൾക്കുളളിൽ മിശ്രിതം നൽകുകയാണെങ്കിൽ 70-80 ശതമാനം പേർക്കും രോഗം തീവ്രമാകുന്നത് ഒഴിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അവയവമാറ്റം നടത്തിയവർ, പ്രമേഹം, ഹൃദ്രോഗം, കാൻസർ പോലെയുള്ള അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവരിൽ കൊവിഡ് ബാധ ഗുരുതരമാകാതെയിരിക്കാൻ ഈ മരുന്ന് സഹായിക്കുന്നു. കൊവിഡ് ബാധ ഗുരുതരമായവരിൽ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ല. കൊവിഡ് ആന്റിബോഡി കോക്ക്ടെയില് കുട്ടികള്ക്ക് നല്കാ്വുന്നതാണെന്നും വിദഗ്ധർ പറയുന്നു.