VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
Heel pain: Causes & Treatments
2021-03-12

Heel pain: Causes & Treatments

പാദത്തിനുണ്ടാകുന്ന പ്രശ്നങ്ങളിൽ സാധാരണമായ ഒന്നാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റാർ ഫാസിയൈറ്റിസ്.

പാദത്തിനടിയിൽ ഉപ്പൂറ്റിയുടെ ഭാഗത്തു കുത്തുന്നതുപോലെയുള്ള വേദനയാണ് പ്രധാന ലക്ഷണം. 40 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് ഉപ്പൂറ്റി വേദന കൂടുതലായി  കാണപ്പെടുന്നത്. ശരീരഭാരം പാദങ്ങളിൽ സമ്മർദം ചെലുത്തുന്നതിനാൽ അമിതവണ്ണമുള്ളവരിലും ഈ അവസ്ഥ സാധാരണമാണ്.

ഉപ്പൂറ്റി വേദനയുടെ കാരണങ്ങളെന്ത്?

ഉപ്പൂറ്റിയുടെ പേശികളെ മൂടുന്ന പ്ലാന്റാർ ഫാഷിയ എന്ന ലിഗ്‌മെന്റിനു ഉണ്ടാകുന്ന സൂക്ഷ്മമായതോ അല്ലാത്തതോ ആയ കീറലുകളാണ് ഉപ്പൂറ്റി വേദനയുടെ പ്രധാന കാരണം. കല്ലിന്മേൽ ചവിട്ടുക,പെട്ടന്ന് പാദം തിരിയുക തുടങ്ങിയവയാണ് ഈ പൊട്ടലുകൾ ഉണ്ടാക്കുക. ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും സാധാരണയിൽ കവിഞ്ഞുള്ള കാലിന്റെയും ഉപ്പൂറ്റിയുടെയും ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഉപ്പൂറ്റിയുടെ കൊഴുപ്പ് പാളികൾക്ക് കനം കുറയുക,കണങ്കാൽ സന്ധികളിൽ ഉണ്ടാകുന്ന ആർത്രൈറ്റിസ്, നാഡികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഉപ്പൂറ്റിയസ്ഥിയുടെ പൊട്ടൽ എന്നിവയും കാരണങ്ങളാണ്. 

ഉപ്പൂറ്റി വേദന എങ്ങനെ ഭേദമാക്കാം?
 
ലളിതമായ ചില നടപടികളിലൂടെ ഉപ്പൂറ്റിവേദനയിൽ നിന്ന് ആശ്വാസം നേടാനാകും.
1.ശരീരഭാരം കൂടാതെ നോക്കുക. 
2.ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക.
3.പാദത്തിലെ ആഘാതം കുറയ്ക്കുന്ന ശരിയായ പാദരക്ഷ ധരിക്കുക. 

വിദഗ്ധ ചികിത്സ എപ്പോൾ?

വേദന നിത്യജീവിതത്തെ ബാധിക്കുകയും ലളിതമായ നടപടികളിലൂടെ കുറയുകയും ചെയ്യുന്നില്ല എന്ന അവസ്ഥയിൽ ഫൂട്ട് ആൻഡ് ആങ്കിൾ സർജനെ കാണേണ്ടതാണ്. ലളിതമായ വ്യായാമങ്ങളിലൂടെ മാറിയില്ല എങ്കിൽ നൈറ്റ് സ്പ്ലിന്റ്, ഫിസിയോ തെറാപ്പി തുടങ്ങിയ മാർഗങ്ങൾ ഡോക്ടർ നിർദേശിക്കും. ഇതിലും ഫലം കണ്ടില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി  വരും.