VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
'Poem' to solve Esophageal Problems
2021-03-15

'Poem' to solve Esophageal Problems

അന്നനാളത്തിന്റെ പ്രവര്‍ത്തനവൈകല്യം മൂലം ഭക്ഷണം ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് അക്കലേഷ്യ കാര്‍ഡിയ. അക്കലേഷ്യ ചികിത്സയിൽ ഏറ്റവും നൂതനവും മികച്ച ഫലവും തരുന്ന ചികിത്സാരീതിയാണ് പോയം.

വളരെ അപൂർവമായി അന്നനാളത്തെ ബാധിക്കുന്ന അസുഖമാണ് അക്കലേഷ്യ കാര്ഡിയ. അന്നനാളത്തിന്റെ പ്രവർത്തനം താളംതെറ്റി ഭക്ഷണമോ വെള്ളമോ ഇറക്കാൻ കഴിയാത്ത അവസ്ഥയാണിത്. തൊണ്ടയിൽ നിന്ന് ഇറങ്ങുന്ന ഭക്ഷണം അന്നനാളത്തിനുള്ളിലെ മാംസ പേശികൾ പ്രവർത്തിക്കു ന്നതു വഴിയാണ് ആമാശയത്തിലേക്ക് നീങ്ങുന്നത്. അന്നനാളത്തിന്റെ അവസാന ഭാഗത്തുള്ള മാംസപേശികൾ തുറന്നാണ് ഭക്ഷണം ആമാശയത്തിലേക്കു പ്രവേശിക്കുക.  അക്കലേഷ്യ ഉള്ളവരിൽ അന്നനാളത്തിന്റെ ഉള്ളിലെ നാഡി ഞരമ്പുകൾ തളർന്ന മാംസപേശികൾ കൃത്യമായി പ്രവർത്തിക്കില്ല  അതുകൊണ്ടുതന്നെ ഭക്ഷണത്തിന് ആമാശയത്തിലേക്ക് കടക്കാൻ കഴിയില്ല. ഈ അസുഖം ഉള്ളവരിൽ ആഹാരം കഴിക്കാൻ ശ്രമിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും നെഞ്ചിനുള്ളിൽ ശക്തമായ വേദന അനുഭവപ്പെടാം. ഒപ്പം ഛർദിൽ, രാത്രികാലങ്ങളിലെ ശക്തമായ ചുമ, നെഞ്ചെരിച്ചിൽ  തുടങ്ങിയവയും അനുഭവപ്പെടാം. ഭക്ഷണം ശ്വാസനാളത്തിലേക്ക് കടന്ന് ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ട്. അന്നനാളം വികസിപ്പിച്ചു തടസ്സം നീക്കുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള ചികിത്സ.  അക്കലേഷ്യ ചികിത്സയിൽ ഏറ്റവും നൂതനവും മികച്ച ഫലവും തരുന്ന ചികിത്സാരീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി അഥവാ പോയം. കേരളത്തിൽ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത് എട്ടു വര്ഷം മുൻപ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവിയും സീനിയർ കണ്സൽറ്റന്റുമായ ഡോ. റോയ് ജെ മുക്കടയാണ്. വര്ഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്കലേഷ്യ എന്ന അവസ്ഥയ്ക്ക് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി വരുന്നു. 

എന്താണ്  പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി?

അറ്റത്ത് ക്യാമറ ഘടിപ്പിച്ച ഒരു കുഴല്‍ വായിലൂടെ തൊണ്ടവഴി കടത്തി അന്നനാളത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന നൂതന ചികിത്സാരീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി. ശരീരത്തിന് വെളിയിൽ മുറിപ്പാടുണ്ടാകില്ല എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എൻഡോസ്കോപ് വായിലൂടെ അന്നനാള ത്തിലേക്ക് കടത്തിവിട്ട ശേഷം അന്നനാളത്തിന്റെ അവസാനഭാഗത്തെ പേശികൾ അയച്ചു വിടുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അന്നനാളത്തിനുള്ളിലെ ഭിത്തിയിൽ ചെറിയ മുറിവുണ്ടാക്കുകയും ആമാശയത്തിന് തൊട്ടുമുൻപുള്ള പേശിയുടെ അറ്റം മുറിക്കുകയും ചെയ്യും. ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ രോഗിക്ക് ഭക്ഷണം കഴിക്കാൻ കഴിയും. വളരെ ചുരുക്കം സമയം മാത്രമേ ആശുപത്രിയിൽ ചെലവഴിക്കേണ്ടതുള്ളൂ എന്നതും ഈ ചികിത്സയുടെ പ്രത്യേകതയാണ്.
അക്കലേഷ്യക്ക് പുറമെ ഡിസ്റ്റൽ ഈസോഫാഗൽ സ്പാസം എന്ന അവസ്ഥയ്ക്കും പോയം ശസ്ത്രക്രിയ ഒരു പരിഹാരമാർഗമാണ്. ഡിസ്റ്റൽ ഈസോഫാഗൽ സ്പാസം ഉള്ള രോഗികളിൽ അന്നനാളം ദ്രുതഗതിയിൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. അതിനാൽ രോഗിക്ക് ഭക്ഷണമോ വെള്ളമോ വേദന കൂടാതെ ഇറക്കാൻ കഴിയില്ല. പോയം ശസ്ത്രക്രിയയിലൂടെ ഈ അസുഖവും വളരെ ചുരുക്കം സമയത്തിൽ പരിഹരിക്കാൻ കഴിയും. ഡിസ്റ്റൽ ഈസോഫാജിയൽ സ്പാസം  ഉണ്ടായിരുന്ന 87 വയസ്സുകാരനാണ് വിപിഎസ് ലേക് ഷോറിൽ പോയത്തിനു വിധേയനായ ഏറ്റവും പ്രായമുള്ള രോഗി.