VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
Doctor Appointment Booking

عربى

Doctor Video Consultation Online

Video

Consultation

Doctor Appointment Booking

Book An

Appointment

Ambulance -Best accident and emergency hospital

Accident & Emergency

99616 30000

24*7 Hospital Help Desk in Kochi

Help Desk

99616 40000

Best Patient Care Hospital in Kochi

Patients Login Portal

VPS Lake Shore Hospital in Kochi will provide free health checkups to foreigners
May 15th 2020

സൗജന്യ ഹെല്‍ത്ത് ചെക്കപ്പുക്കൾ

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് പ്രത്യേക വിമാനങ്ങളില്‍ കേരളത്തിലെത്തുന്ന വിദേശ മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് ലഭ്യമാക്കുമെന്ന് കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍. പൊതുആരോഗ്യ പരിശോധനകളാണ് വിപിഎസ് ലേക്ക്‌ഷോര്‍ സൗജന്യമായി നല്‍കുക. പ്രത്യേക വിമാനങ്ങളില്‍ തിരിച്ചു വരുന്ന രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിപിഎസ് ലേക്ക്‌ഷോര്‍ ഇങ്ങനെ ഒരു സൗജന്യസേവനം ഒരുക്കുന്നതെന്നും, കേരളത്തിനും കേരളത്തിലുള്ളവര്‍ക്കും വേണ്ടി വര്‍ഷങ്ങളോളം മറുനാടുകളില്‍ ജോലി ചെയ്തവര്‍ക്കുള്ള ആദരമാണിതെന്നും വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ശാരീരികരോഗങ്ങള്‍ക്കു പുറമെ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളിലെല്ലാം കോവിഡ് പിടിപെടുമോ എന്ന ഭീതി, ജോലിയിലും വരുമാനത്തിലും കോവിഡ് വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ആളുകള്‍ ഏറെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് സ്‌ട്രെസ് മാനേജ്‌മെന്റ് കൗണ്‍സലിംഗും ഹോസ്പിറ്റലില്‍ സൗജന്യമായി നല്‍കും. ഹെല്‍ത്ത് ചെക്കപ്പ്, കൗണ്‍സലിംഗ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍ 75590 34000, 99616 40000.
ഹോസ്പിറ്റലിൽ എത്താൻ ബുദ്ധിമുട്ടുള്ള, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും തുടർ ചികിത്സയിൽ ഇരിക്കുന്നവർക്കും വീഡിയോ കൺസൾട്ടേഷൻ, ടെലി കൺസൾട്ടേഷൻ , മെഡിസിൻ ഹോം ഡെലിവറി , ഹോം കെയർ സർവീസ് എന്നീ സേവനങ്ങൾ ലേക്ക്‌ഷോര്‍ ഹോസ്പിറ്റൽ ഒരുക്കിയിട്ടുണ്ട് .സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയവർക്കും  കുടുംബാംഗങ്ങൾക്കും ഹോസ്പിറ്റലിൽ  ഏതുതരത്തിലുള്ള മെഡിക്കൽ സേവനങ്ങളും നൽകാൻ വി പി എസ് ലേക്ക്‌ഷോര്‍ സജ്ജമാണ് . സുരക്ഷാ നിബന്ധനകൾ പാലിച്ചുകൊണ്ട് ശസ്ത്രക്രിയകൾ ഉൾപ്പെടെ ആശുപത്രിയുടെ എല്ലാ സേവനങ്ങളും ഇപ്പോൾ നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.