VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
October 27th 2023

ലേക്‌ഷോറിൽ കേരളത്തിലെ ആദ്യ കണങ്കാൽ കൃത്രിമ തരുണാസ്ഥി മാറ്റിവയ്ക്കൽ

കൊച്ചി : ദ്രവിച്ചു പോയ കണങ്കാലിലെ തരുണാസ്ഥി കൃത്രിമമായി വച്ചുപിടിപ്പിച്ച് വി പി എസ് ലേക്‌ഷോർ ആശുപത്രി. ഇത്തരത്തിൽ കേരളത്തിൽ നടന്ന ആദ്യ സർജറിയാണിത്. വലത് കണങ്കാലിലെ തരുണാസ്ഥിയാണ് (cartilage) മാറ്റിവച്ചത്. 24 വയസ്സുള്ള ഒമാൻ സ്വദേശിയായ മുഹമ്മദ് ഖലഫിൽ നവംബർ 24 ന് നടന്ന സർജറിക്ക് നേതൃത്വം നൽകിയത് ഓർത്തോപീഡിക്‌ വിഭാഗം സീനിയർ കൺസൾട്ടന്റും ഫൂട്ട് & ആങ്കിൾ സർജറി വിഭാഗം ചീഫുമായ ഡോ. രാജേഷ് സൈമണാണ്. ഓർത്തോപ്പീടിക് സർജന്മാരായ ഡോ. ഡെന്നിസ് പി ജോസ്, ഡോ. നിതിൻ സി ജെ, ഡോ. അനൂപ് ജോസഫ് എന്നിവരും ഈ അപൂർവ സർജറിയുടെ ഭാഗമായിരുന്നു.

ഓസ്റ്റിയോ കോൺഡ്രൽ ഡിഫെക്ട് (osteo chondral defect) എന്ന സ്പോർട്സ് ഇഞ്ചുറിയിൽ പെടുന്ന രോഗാവസ്ഥയ്ക്കാണ് വിപിഎസ് ലേക്‌ഷോറിൽ സർജറി നടത്തിയത്. കൃത്രിമ തരുണാസ്ഥി വെച്ചുപിടിപ്പിക്കുന്ന 'കോൺട്രോഫില്ലർ' (ChondroFiller) എന്ന സർജറിയാണ് നടന്നത്. പകുതിയിലേറെ ദ്രവിച്ചുപോയ തരുണാസ്ഥിയ്ക്ക് പകരമുള്ള കൃത്രിമ തരുണാസ്ഥി ജർമനിയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്. സർജറിക്ക് ഇന്ത്യയിൽ ലൈസൻസും ഇൻഷുറൻസ് കവറേജുമുണ്ട്.