January 29th 2024

ലേക്ഷോറില്‍ കൊച്ചി മെട്രോ കാര്‍ഡുടമകള്‍ക്ക് ഇളവുകള്‍

കൊച്ചി: കൊച്ചി മെട്രോ കാര്‍ഡ് ഉടമകള്‍ക്ക് വിപിഎസ് ലേക്ഷോര്‍ ചികിത്സയില്‍ ഇളവുകള്‍ നല്‍കും ആക്‌സിസ് ബാങ്ക് വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ചികിത്സയില്‍ 15% വരെയാണ് ഇളവുകള്‍. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുല്ലയും കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയും ചേര്‍ന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒപി വിഭാഗത്തില്‍ 15%, ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 10%മാണ് ഇളവുകള്‍. കൊച്ചി വണ്‍ കാര്‍ഡ് ഹാജരാക്കിയാല്‍ ഇളവുകള്‍ ലഭിക്കും. 2024 മാര്‍ച്ച് 31 വരെയാണ് ഇളവുകള്‍ പ്രാബല്യത്തില്‍ ഉണ്ടാവുക. 21 വര്‍ഷത്തെ ചികിത്സാ പാരമ്പര്യമുള്ള ലേക്ഷോറന് കൊച്ചി മെട്രോയുമായി സഹകരിക്കുവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുല്ല പറഞ്ഞു മെട്രോ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ചികിത്സ പാക്കേജുകളും ആശുപത്രി ഉടനടി പ്രഖ്യാപിക്കും.