November 13th 2024

വി പി എസ് ലേക് ഷോറിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് കുട്ടമ്പുഴയിൽ

കുട്ടമ്പുഴ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ ഗർഭാശയ-മൂത്രാശയ സംബന്ധമായ രോഗങ്ങളായ യൂട്രസ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത ബ്ലീഡിങ് തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള പരിശോധനയാണ് നടക്കുക. രോഗനിർണയത്തിന് ആവശ്യമായ വൈദ്യപരിശോധന, അൾട്രാസൗണ്ട് സ്ക്രീനിംഗ്, പാപ് സ്മിയർ ടെസ്റ്റ്, ബ്ലഡ് ടെസ്റ്റ് എന്നിവ പൂർണമായും സൗജന്യമായിരിക്കും.

പരിശോധനയിലൂടെ രോഗം കണ്ടെത്തുന്ന ബി.പി.എൽ കാർഡുകാർക്ക് വി പി എസ് ലേക് ഷോർ ഹോസ്പിറ്റലിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പദ്ധതിയിലൂടെ സൗജന്യമായി ശസ്ത്രക്രിയ നടത്തും. ബി.പി.എൽ കാർഡ് ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ഹോസ്പിറ്റൽ ശസ്ത്രക്രിയാ സൗകര്യം ലഭ്യമാക്കും. സാമ്പത്തിക പരാധീനത മൂലം കുടുംബത്തിലെ സ്ത്രീകൾക്ക് രോഗനിർണയം നടത്താനും ശസ്ത്രക്രിയ നടത്താനും ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങാകുക എന്നതാണ് അമ്മയ്ക്കൊരു കരുതൽ പദ്ധതി. കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും വിളിക്കുക : 9446006631